Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Color India

Palakkad

വ​ർ​ണാ​ഭ​മാ​യി ദീ​പി​ക ക​ള​ർ ഇ​ന്ത്യ

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത സ്കൂ​ളി​ൽ നടന്നു

പാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ‘ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ണ്‍- 5’ വ​ർ​ണാ​ഭ​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ൽ എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കാ​ൻ​വാ​സി​ലെ ചി​ത്ര​ത്തി​നു നി​റം​ന​ൽ​കി​യാ​ണ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
സ്വാ​ത​ന്ത്ര്യ​ത്തേ​യും ശ​രി​യേ​യും നി​ല​നി​ർ​ത്താ​ൻ വ​രും​ത​ല​മു​റ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വി​ഭാ​ഗീ​യ​ത​ക​ൾ ഒ​ഴി​വാ​ക്കി സ്നേ​ഹം, പ​ര​സ്പ​ര ബ​ഹു​മാ​നം, ഐ​ക്യം എ​ന്നി​വ ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണം. പു​തു​ത​ല​മു​റ​യ്ക്ക് മ​ഹ​ത്താ​യ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ദീ​പി​ക​യു​ടെ സം​രം​ഭ​ത്തെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ന്ന​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ളും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. ജി​ജോ ചാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​റ​ങ്ങ​ൾ പ​ല​വി​ധ​മു​ണ്ടെ​ങ്കി​ലും എ​ല്ലാം ഒ​ന്നി​ച്ചു​ചേ​രു​ന്പോ​ഴാ​ണ് മ​ഴ​വി​ല്ല​ഴ​ക് ഉ​ണ്ടാ​കു​ന്ന​തെ​ന്ന​പോ​ലെ ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് ദീ​പി​ക ചെ​യ്യു​ന്ന​തെ​ന്നു വി​കാ​രി ജ​ന​റാ​ൾ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ 80- ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​ക​വും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ദീ​പി​ക തൃ​ശൂ​ർ കോ- ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​അ​നൂ​പ് കോ​ലം​ക​ണ്ണി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്യു മ​രി​യ സ്വാ​ഗ​ത​വും ദീ​പി​ക പാ​ല​ക്കാ​ട് ഏ​രി​യ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു. സ്കൂ​ൾ ലീ​ഡ​ർ കേ​ഫ ഭൂ​പേ​ഷ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ സ്കൂ​ളു​ക​ളി​ലും ക​ള​ർ ഇ​ന്ത്യ മ​ത്സ​രം ന​ട​ന്നു.

ഒ​റ്റ​പ്പാ​ലം മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം

നെ​ന്മാ​റ: ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം സീ​സ​ൺ- 5 ഒ​റ്റ​പ്പാ​ലം മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ല​ത്തൂ​ർ ഹോ​ളി ഫാ​മി​ലി കോ​ൺ​വ​ന്‍റ് ഹൈ​സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു. ആ​യി​ര​ത്തി​ഒ​രൂ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. ചി​ത്ര​കാ​ര​ൻ അ​വി​നാ​ശ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചി​ത്ര​ര​ച​ന കു​ട്ടി​ക​ളു​ടെ ഭാ​വ​ന​യും സ​ർ​ഗ​ശേ​ഷി​യും വ​ള​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​ണെ​ന്നും ക​ല​യു​ടെ ലോ​ക​ത്തേ​ക്ക് പു​തു​ത​ല​മു​റ​യെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​വി​നാ​ശ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഹോ​ളി ഫാ​മി​ലി കോ​ൺ​വ​ന്‍റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നീ​റ്റ സി​എ​ച്ച്എ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്ട​റും ആ​ല​ത്തൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ സീ​നി​യ​ർ ഏ​രി​യ മാ​നേ​ജ​ർ ബെ​ന്നി ജോ​സ​ഫ്, മേ​ഘ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോയന്പത്തൂർ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം

കോ​യ​മ്പ​ത്തൂ​ർ: ക​ള​ർ ഇ​ന്ത്യ സീ​സ​ൺ- 5 കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ട്ട​ണം മാ​ത്ത​ർ​ദേ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്തി. ക്യാ​ഷ് പ്രോ​പ്പ​ർ​ട്ടി എം​ഡി​യും കെ​സി​എ​സി പ്ര​സി​ഡ​ന്‍റു​മാ​യ എ.​കെ. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ത്ത​ർ​ദേ​യി അ​സി​സ്റ്റ​ന്‍റ് ക​റ​സ്പോ​ണ്ട​ന്‍റ ഫാ. ​സ​ച്ചി​ൻ ക​ല്ലി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​രെ​ൻ അ​ഗ​സ്റ്റി​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് ഏ​രി​യ മാ​നേ​ജ​ർ വി. ​മ​നോ​ജ് സ്വാ​ഗ​ത​വും സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ ജി. ​സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

‘ദീപിക കളർ ഇന്ത്യ സീസൺ 5’ ഓ​ഗ​സ്റ്റ് ഏഴിന്

കോ​​​ട്ട​​​യം: ഇ​​​ന്ത്യ​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 80-ാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ ‘ഒ​​​രേ​​​യൊ​​​രി​​​ന്ത്യ, ഒ​​​രൊ​​​റ്റ ജ​​​ന​​​ത’ എ​​​ന്ന സ​​​ന്ദേ​​​ശ​​​മു​​​യ​​​ർ​​​ത്തി​​​യും ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം – സീ​​​സ​​​ൺ അ​​​ഞ്ച് സ്കൂ​​​ൾ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. സ്കൂ​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ മാ​​​തൃ​​​രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള സ്നേ​​​ഹ​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും വ​​​ള​​​ർ​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

രാ​​​ജ്യ​​​ത്തി​ന്‍റെ 80-ാമ​​​ത് സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​വും ദീ​​​പി​​​ക​​​യു​​​ടെ 140-ാം വാ​​​ർ​​​ഷി​​​ക​​​വും ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​വും പ്ര​​മാ​​ണി​​ച്ച് ഇ​​ക്കു​​റി വി​​​പു​​​ല​​​മാ​​​യ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​ത​​ത് സ്കൂ​​ളു​​ക​​ളി​​ൽ ഓ​​​ഗ​​​സ്റ്റ് ഏ​​ഴി​​ന് അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​ത്സ​​രം.

കെ​​​ജി: എ​​​ൽ​​കെ​​ജി, യു​​കെ​​ജി.
എ​​​ൽ​​പി: ഒ​​ന്നുമു​​​ത​​​ൽ നാ​​ലു​​വ​​രെ
യു​​പി: അ​​ഞ്ചു മു​​​ത​​​ൽ ഏ​​ഴു​​വ​​​രെ
ഹൈ​​​സ്കൂ​​​ൾ: എ​​ട്ടു മു​​​ത​​​ൽ പ​​ത്തു​​വ​​​രെ
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി: 11, 12
കെ​​​ജി, എ​​​ൽ​​പി, യു​​പി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ക്ര​​​യോ​​​ൺ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ത് മീ​​​ഡി​​​യ​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ​​വ​​ർ​​ക്കും ‘നാ​​​ഷ​​​ണ​​​ൽ ലെ​​​വ​​​ൽ ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത്യ കോ​​​മ്പ​​​റ്റീ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്’ ല​​ഭി​​ക്കും. ഓ​​​രോ സ്കൂ​​​ളി​​​ലെ​​​യും ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് സ​​​മ്മാ​​​ന​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും. മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും 100 കു​​​ട്ടി​​​ക​​​ളി​​​ൽ ര​​​ണ്ട് പേ​​​ർ​​​ക്ക് ട്രോ​​​ഫി.
ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​ങ്ങ​​​ൾ. കൂ​​ടാ​​തെ സ്കൂ​​​ളി​​​ലെ മൊ​​​ത്തം കു​​​ട്ടി​​​ക​​​ളി​​​ൽ 70 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പേ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത്യ സ്പെ​​​ഷൽ പു​​​ര​​​സ്കാ​​​രം.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളും വെ​​ള്ളി​​യാ​​ഴ്ച​​യ്ക്ക​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഈ ​​മാ​​സം 20ന​​​കം ദീ​​​പി​​​ക​​​യു​​​ടെ ഏ​​​രി​​​യ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ വ​​​ഴി​​​യോ RDLERP.com ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യോ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് ര​​​ജി​​​സ്ട്രേ​​ഷ​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 

കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി: 9349599080
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം: 9349599028
ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട: 9349599105
എ​​​റ​​​ണാ​​​കു​​​ളം: 9349599059
തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കോ​​​യ​​​മ്പ​​​ത്തൂ​​​ർ: 9349599031
മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ഗൂ​​​ഡ​​​ല്ലൂ​​​ർ: 9349599025
ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ർ​​​ണാ​​​ട​​​ക: 9349599039
മ​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ: 7034023226

Latest News

Corehub Up